Music : gopi sundar
Year : 2012
വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നില്ലേ പാതിയിൽ പാടാത്തൊരാ തേനൂറിടും ഇശലായ് ഞാൻ വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നില്ലേ പാതിയിൽ പാടാത്തൊരാ തേനൂറിടും ഇശലായ് ഞാൻ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചേർന്നൂ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചേർന്നൂ കാണാനോരോ വഴി തേടി കാണും നേരം മിഴി മൂടി ഓമലേ നിന്നീലയോ നാണമായ് വഴുതീലയോ പുന്നാരം ചൊരിയുമളവിലവൾ ഇളകി മറിയുമൊരു കടലായി.. കിന്നാരം പറയുമഴകിലവൾ ഇടറിയുണരുമൊരു മഴയായീ.. കളി ചിരി നിറവുകൾ കണിമലരിതളുകൾ വിടരുവതരുമയിലായ് ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ താനേ ഏതോ കതകിൻ വിരി നീക്കി നീലക്കണ്മുനയെറിയുമ്പോൾ ദേഹമോ തളരുന്നുവോ മോഹമോ വളരുന്നുവോ നിന്നോളം ഉലകിലൊരുവളിനി അഴകു തികയുവതിനില്ലല്ലോ മറ്റാരും വരളും ഉയിരിലിനി കുളിരു പകരുവതിനില്ലല്ലോ ഓ നറുമൊഴി അരുളുകൾ കരളിലെ കുരുവികൾ കുറുകുവതനുപമമായ് ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചേർന്നൂ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചേർന്നൂ |
0 comments:
Post a Comment