thanks to AyalumNjanumThammil
film : ayalum njanum thammil
Singers: nikhil mathew
Music : ouseppachan
Year : 2012
അഴലിന്‍റെ ആഴങ്ങളില്‍ അവൾ മാഞ്ഞുപോയ്
നോവിന്‍റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്
അഴലിന്‍റെ ആഴങ്ങളില്‍ അവൾ മാഞ്ഞുപോയ്
നോവിന്‍റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്
ഇരുള്‍ ജീവനെ പൊതിഞ്ഞു
ചിതല്‍ പ്രാണനില്‍ മേഞ്ഞു
കിതയ്ക്കുന്നു നീ ശ്വാസമേ
അഴലിന്‍റെ ആഴങ്ങളില്‍ അവൾ മാഞ്ഞുപോയ്
നോവിന്‍റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്
പിന്നോട്ടു നോക്കാതെ പോകുന്നു നീ
മറയുന്നു ജീവന്‍റെ പിറയായ നീ
അന്നെന്‍റെ ഉൾച്ചുണ്ടില്‍ തേൻതുള്ളി നീ
ഇനിയെന്‍റെ ഉൾപ്പൂവില്‍ മിഴിനീരു നീ
എന്തിനു വിതുമ്പലായ് ചേരുന്നു നീ
പോകൂ വിഷാദരാവേ
എന്‍ നിദ്രയെ പുണരാതെ നീ
അഴലിന്‍റെ ആഴങ്ങളില്‍ അവൾ മാഞ്ഞുപോയ്
നോവിന്‍റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്
പണ്ടെന്‍റെ ഈണം നീ മൗനങ്ങളില്‍
പതറുന്ന രാഗം നീ എരിവേനലിൽ
അത്തറായ് നീ പെയ്യും നാൾദൂരെയായ്
നിലവിട്ട കാറ്റായ് ഞാന്‍ മരുഭൂമിയില്‍
പൊന്‍കൊലുസ്സു കൊഞ്ചുമാ നിമിഷങ്ങളെൻ
ഉള്ളില്‍ കിലുങ്ങിടാതെ ഇനി വരാതെ
നീ എങ്ങോ പോയ്
0 comments:
Post a Comment