Loading...
Friday 11 January 2013

പ്രണയവര്‍ണങ്ങള്‍




thanks to Bhavanass



film      : pranaya varnangal

Singers: sujatha

Music   : 
vidyasagar

Year    : 1998



വരമഞ്ഞളാടിയ രാവിന്റെ മാറിൽ ഒരു മഞ്ഞു തുള്ളിയുറങ്ങി
ഇനി നേരമെന്തിനു തേങ്ങി നിലാവിൻ വിരഹമെന്നാലും മയങ്ങി
പുലരിതൻ ചുംബന കുങ്കുമമല്ലേ ഋതു നന്ദിനിയാക്കി,
അവളെ പനിനീർ മലരാക്കി

വരമഞ്ഞളാടിയ രാവിന്റെ മാറിൽ ഒരു മഞ്ഞു തുള്ളിയുറങ്ങി

കിളി വന്നു കൊഞ്ചിയ ജാലക വാതിൽ കളിയായ്‌ ചാരിയതാരെ
മുടിയിഴക്കൂതിയ കാറ്റിൻ മൊഴിയിൽ മധുവായ്‌ മാറിയതാരെ
അവളുടെ മിഴിയിൽ കരിമഷിയായി കനവുകളെഴുതിയതാരെ
നിനവുകളെഴുതിയതാരെ  അവളെ തരളിതയാക്കിയതാരെ

വരമഞ്ഞളാടിയ രാവിന്റെ മാറിൽ ഒരു മഞ്ഞു തുള്ളിയുറങ്ങി
ഇനി നേരമെന്തിനു തേങ്ങി നിലാവിൻ വിരഹമെന്നാലും മയങ്ങി

മിഴി പെയ്തു തോർന്നൊരു സായന്ധനത്തിൽ മഴയായ്‌ ചാറിയതാരെ
തല മർമ്മരം നേർത്ത ചില്ലുകൾക്കുള്ളിൽ കുയിലായ്‌ മാറിയതാരെ
അവളുടെ കവിളിൽ തൊടുവിരലാലെ കവിതകളെഴുതിയതാരെ
മുകുളിതയാക്കിയതാരെ, അവളെ പ്രണയിനിയാക്കിയതാരെ

വരമഞ്ഞളാടിയ രാവിന്റെ മാറിൽ ഒരു മഞ്ഞു തുള്ളിയുറങ്ങി
ഇനി നേരമെന്തിനു തേങ്ങി നിലാവിൻ വിരഹമെന്നാലും മയങ്ങി
പുലരിതൻ ചുംബന കുങ്കുമമല്ലേ ഋതു നന്ദിനിയാക്കി,
അവളെ പനിനീർ മലരാക്കി.





varamanjaladiya ravinte maaril oru manju thulli urangi
ini neramenthinu thengi nilavin virahamennaro mayangi
pularithan chumbana kumkumamalle 
ritu nandiniyakki
avale panineer malarakki
                   
kilivannukonjiya jalaka vathil kaliyaay chaariyathaare
mudiyizhakoothiya kaatin mozhiyil madhuvai maariyathaare
avalude mizhiyil karimashiyaale
kanavukalezhuthiyathaare
ninavukal ezhuthiyathaare
avale tharalithayakkiyathaare
                    
mizhipaithu thornnoru sayanthanathin mazhayay chariyathaare
dalamarmaram nertha chillakalkkulil kuyilai mariyathaare
avalude kavilil thuduviralaale
kavithakal ezhuthiyathaare
mukulithayaakkiyathaare
avale pranayiniyakkiyathaare



0 comments:

Post a Comment

 
TOP