Loading...
Friday 11 January 2013

അയാളും ഞാനും തമ്മില്‍




thanks to AyalumNjanumThammil

 film      : ayalum njanum thammil

Singers: nikhil mathew

Music   : 
ouseppachan

Year    : 2012




അഴലിന്‍റെ ആഴങ്ങളില്‍ അവൾ മാഞ്ഞുപോയ്

നോവിന്‍റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്

അഴലിന്‍റെ ആഴങ്ങളില്‍ അവൾ മാഞ്ഞുപോയ്

നോവിന്‍റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്

ഇരുള്‍ ജീവനെ പൊതിഞ്ഞു

ചിതല്‍ പ്രാണനില്‍ മേഞ്ഞു

കിതയ്ക്കുന്നു നീ ശ്വാസമേ

അഴലിന്‍റെ ആഴങ്ങളില്‍ അവൾ മാഞ്ഞുപോയ്

നോവിന്‍റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്


പിന്നോട്ടു നോക്കാതെ പോകുന്നു നീ

മറയുന്നു ജീവന്‍റെ പിറയായ നീ

അന്നെന്‍റെ ഉൾച്ചുണ്ടില്‍ തേൻ‌തുള്ളി നീ

ഇനിയെന്‍റെ ഉൾ‌പ്പൂവില്‍ മിഴിനീരു നീ

എന്തിനു വിതുമ്പലായ് ചേരുന്നു നീ

പോകൂ വിഷാദരാവേ

എന്‍ നിദ്രയെ   പുണരാതെ നീ

അഴലിന്‍റെ ആഴങ്ങളില്‍ അവൾ മാഞ്ഞുപോയ്

നോവിന്‍റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്



പണ്ടെന്‍റെ ഈണം നീ മൗനങ്ങളില്‍

പതറുന്ന രാഗം നീ    എരിവേനലിൽ‍

അത്തറായ് നീ പെയ്യും നാൾ‌ദൂരെയായ്

നിലവിട്ട കാറ്റായ് ഞാന്‍ മരുഭൂമിയില്‍

പൊന്‍കൊലുസ്സു കൊഞ്ചുമാ നിമിഷങ്ങളെൻ

ഉള്ളില്‍ കിലുങ്ങിടാതെ     ഇനി വരാതെ

നീ എങ്ങോ പോയ്‌

0 comments:

Post a Comment

 
TOP